വേൾഡ്-മാപ്പ്-എക്സ്പ്ലോററിലേക്ക് സ്വാഗതം. കാഴ്ചപരിമിതരും കാഴ്ചശേഷിയുള്ളവരും ഒരുപോലെ ഉപയോഗിക്കാവുന്ന സമഗ്രവും വിദ്യാഭ്യാസപരവുമായ ഒരു മാപ്പിംഗ് ഉപകരണമാണ് ഇത്, ഓപ്പൺസ്ട്രീറ്റ് മാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകളും അവയുടെ ഉപയോഗവും ഈ മാനുവൽ വിശദീകരിക്കുന്നു.
വേൾഡ് മാപ്പ് എക്സ്പോളോറർ തുറക്കാനായി ഏതൊരു ബ്രൗസറിൻ്റെയും അഡ്രസ്സ് ബാറിൽ map.zendalona.com എന്ന് ടൈപ്പ് ചെയ്യുക ( Alt + D അമർത്തി അഡ്രസ്സ് ബാർ ഫോക്കസ് ചെയ്യാം). ആപ്പിനെ കുറിച്ച് ഉള്ള അടിസ്ഥാനപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിൻഡോ ദൃശ്യമാകും. അതിൽ എങ്ങനെ ഫോക്കസ് മോഡ് ഓൺ ചെയ്യാം, എങ്ങനെ മാപ്പ് ഫോക്കസ് ചെയ്യാം, കീകളും അതിൻ്റെ ഉപയോഗങ്ങളും നൽകുന്ന ഹെൽപ്പ് സ്ക്രീൻ എങ്ങനെ ആക്സസ്സ് ചെയ്യാമെന്നുമുള്ള ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടാവും. ഫംഗ്ഷണനുകൾ മനസ്സിലാക്കിയ ശേഷം വിൻഡോ ക്ലോസ് ചെയ്യുന്നതിനായി Tab കീ അമർത്തി Close ബട്ടണിലേക്ക് എത്തിയതിനു ശേഷം Enter അമർത്തുക. ശേഷം മാപ്പ് ലോഡ് ചെയ്യുന്നു എന്നു സൂചിപ്പിക്കുന്ന ശബ്ദം കേൾക്കാൻ സാധിക്കും. മാപ്പിൽ ഫോക്കസ് ചെയ്യാനായി Alt + M അമർത്തുക. മാപ്പ് ഫോക്കസ് ചെയ്തതിന് ശേഷം നിങ്ങളുടെ സ്ക്രീൻ റീഡറിലെ ഫോക്കസ് മോഡ് ഓൺ ചെയ്യുക. ഉപയോഗിക്കുന്ന സ്ക്രീൻ റീഡർ അനുസരിച്ച് അത് എങ്ങനെ ഓൺ ആക്കുന്നു എന്നതും വ്യത്യസ്തമാണ്. ഫോക്കസ് മോഡ് ഓൺ ആയിരിക്കുമ്പോൾ കീബോർഡ് ഉപയോഗിച്ച് മാപ്പിൽ നാവിഗേറ്റ് ചെയ്യാൻ സാധിക്കും. Alt + K ഉപയോഗിച്ച് കീകളും അവയുടെ ഉപയോഗങ്ങളും കേൾക്കാൻ സാധിക്കും.
നമ്മുടെ സെർച്ച് എന്ന സവിശേഷത ഉപയോഗിച്ച് ഏതൊരു സ്ഥലവും അനായാസം സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ സാധിക്കും. രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, നദികൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവയെ കുറിച്ച് വിവരങ്ങൾ ലഭ്യമാകും.
സെർച്ച് ബാറിൽ ഫോക്കസ് ചെയ്യാനായി Alt + S അമർത്തുക. സെർച്ച് ചെയ്യേണ്ട രാജ്യമോ, സംസ്ഥാനമോ, നദിയോ സെർച്ച് ബാറിൽ ടൈപ്പ് ചെയ്യുക. Enter അമർത്തിയതിനു ശേഷം ലിസ്റ്റിൽ നിന്ന് അനുയോജ്യമായ റിസൾട്ട് തിരഞ്ഞെടുക്കാം. കൂടുതൽ റിസൾട്ടുകൾ ലഭ്യമാകാൻ മോർ റിസൾട്ട് അമർത്തുക. സെർച്ച് ചെയ്ത വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുന്നതിനോടൊപ്പം സ്ക്രീൻ റീഡർ വായിക്കുകയും ചെയ്യും. ഇൻഫർമേഷൻ ബോക്സിലെ വിവരങ്ങൾ ഓരോന്നായി അറിയാൻ Tab കീ ഉപയോഗിച്ച് ഇൻഫർമേഷൻ ബോക്സിലേക്ക് ഫോക്കസ് ചെയ്തതിന് ശേഷം ആരോ കീ ഉപയോഗിച്ച് ഓരോ വിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. അതിരുകൾ ഉള്ള പ്രദേശം (ഉദാ: രാജ്യം) നിരീക്ഷിക്കുമ്പോൾ, ആ പ്രദേശം മാത്രം സെലക്ട് ചെയ്തുകൊണ്ട് അന്വേഷണം അതിരുകൾക്കുള്ളിൽ കേന്ദ്രീകരിക്കാവുന്നതാണ്.
സെലക്ട് ചെയ്ത പ്രദേശത്തിൻ്റെ വിവരങ്ങൾ അറിയാൻ Tab കീ ഉപയോഗിച്ച് ഇൻഫർമേഷൻ ബോക്സ് ആക്സസ്സ് ചെയ്യാം. Up/down arrow ഉപയോഗിച്ച് വിവിധ വിവരങ്ങൾ അറിയാം. വീണ്ടും Alt + M അമർത്തി മാപ്പിലേക്ക് തിരിച്ചുപോകുകയും അതിരികൾക്കുള്ളിൽ അന്വേഷണം തുടരുകയും ചെയ്യാം.
സാധാരണ നാവിഗേഷൻ തുടരുന്നതിനായി Escape key അമർത്തി ഇൻഫർമേഷൻ ബോക്സ് കളയാവുന്നതാണ്.
മാപ്പ് തുറക്കുമ്പോൾ കർസർ നിങ്ങളുടെ നിലവിലെ സ്ഥലത്തായിരിക്കും. മാപ്പിൽ ഫോക്കസ് ചെയ്യാൻ Alt + M അമർത്തുക. ഫോക്കസ് മോഡ് ഓണാക്കുക (ഫോക്കസ് മോഡ് ഓണാക്കുന്നതിനുള്ള രീതി നിങ്ങളുടെ സ്‌ക്രീൻ റീഡറിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു.) നാവിഗേറ്റ് ചെയ്യാൻ ആരോ കീകളും കീബോർഡ് ഷോട്ട് കട്ടുകളും ഉപയോഗിക്കുക.
ഓരോ തവണ കീബോർഡിലെ ആരോ കീ അമർത്തുമ്പോഴും നിങ്ങൾ ഒരു ശബ്ദം കേൾക്കും. കർസർ ഒരു ജലാശയത്തിലേക്ക് പ്രവേശിക്കുമ്പോൾ, വെള്ളം തെറിക്കുന്ന ശബ്ദം ഉണ്ടാകും. നിങ്ങൾ ഒരു അതിർത്തി കടക്കുമ്പോൾ, നിങ്ങൾ വരുന്ന സ്ഥലത്തെയും നിങ്ങൾ പ്രവേശിക്കാൻ പോകുന്ന സ്ഥലത്തെയും കുറിച്ചുള്ള ഒരു പ്രത്യേക ശബ്ദവും അറിയിപ്പും നിങ്ങൾ കേൾക്കും. കീബോർഡിലെ ആരോ കീ അമർത്തി നിർത്തുമ്പോൾ, കർസറിൻ്റെ നിലവിലെ സ്ഥാനം അറിയിക്കും.
താഴെപ്പറയുന്ന കീകൾ ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ, നിരവധി വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും:
മാപ്പിലൂടെയുള്ള സഞ്ചാരത്തിൽ സൂമിംഗ് ഒരു നിർണായക പങ്ക് വഹിക്കുന്നു. ഇതിൽ സൂം നില വിവരിക്കുന്നത് ഒരാൾ ആ സ്ഥലത്തെ എത്ര ഉയരത്തുനിന്നും കാണുന്നു എന്ന രീതിയിലാണ്. നിങ്ങൾ സൂം ഇൻ ചെയ്യുമ്പോൾ, ഒരാൾ അടുത്ത് നിന്ന് ആ സ്ഥലത്തെ കാണുന്നപോലെയാണ്. സ്ഥലങ്ങൾ കൂടുതൽ അടുത്തറിയാൻ ഇത് അനുയോജ്യമാണ്. സൂമിംഗ് ഔട്ട് ചെയ്യുമ്പോൾ ഒരാൾ കൂടുതൽ ഉയരത്തിൽ നിന്ന് ആ സ്ഥലത്തെ കാണുന്നപോലെയാണ്. ആയതിനാൽ അയാൾക്ക് കൂടുതൽ പ്രദേശങ്ങൾ കാണാൻ സാധിക്കുന്നു. ഇത് ഒരു സ്ഥലത്തെ ഹെലികോപ്റ്ററിൽ നിന്ന് കാണുന്നതുപോലെയാണ്. നിങ്ങൾ സൂം ഔട്ട് ചെയ്യുമ്പോൾ, ഹെലികോപ്റ്റർ ഉയരുന്നു, അതിനാൽ നിങ്ങൾക്ക് വലിയ ഒരു പ്രദേശം കാണാൻ സാധിക്കും.
സൂം ലെവൽ കർസറിന്റെ ചലന ദൂരത്തെയും ബാധിക്കുന്നു. സൂം ഇൻ ചെയ്യുമ്പോൾ ഈ ദൂരം കുറയും. പരമാവധി സൂം ഇൻ ആയിരിക്കുമ്പോൾ, കീബോർഡിലെ ഒരു ആരോ കീ പ്രസ്സിൽ കർസർ ഏകദേശം 1 കിലോമീറ്റർ മാത്രമേ നീങ്ങൂ. പരമാവധി സൂം ഔട്ട് ചെയ്യുമ്പോൾ, കർസർ ഏകദേശം 500 കിലോമീറ്റർ വരെ സഞ്ചരിക്കും (ഈ ദൂരം സ്ഥലത്തിന്റെ അക്ഷാംശംഅനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം). അതിനാൽ, വലിയ ദൂരം വേഗത്തിൽ കടന്നുപോകാൻ സൂം ഔട്ട് ചെയ്യുന്നത് സഹായിക്കും, ഇത് കീ പ്രസ്സുകളുടെ എണ്ണം കുറയ്ക്കുന്നു. ഓരോ തവണ കീ അമർത്തുമ്പോഴും കർസർ സഞ്ചരിക്കുന്ന ദൂരം കേൾക്കാൻ ‘Z’അമർത്തുക.
സൂം ലെവൽ അനുസരിച്ച് നിങ്ങൾക്ക് ലഭിക്കുന്ന അറിയിപ്പുകളിലും മാറ്റം ഉണ്ടാകും. കൂടുതലായി സൂം ഇൻ ചെയ്തിട്ടുണ്ടെങ്കിൽ, ജില്ലകൾ കടക്കുമ്പോൾ തന്നെ നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും. കുറച്ച് സൂം ഔട്ട് ചെയ്‌താൽ, സംസ്ഥാന (അല്ലെങ്കിൽ പ്രാദേശിക) ബോർഡറുകൾ കടക്കുമ്പോൾ മാത്രമേ അറിയിപ്പ് ലഭിക്കൂ. ഏറ്റവും വീതിയുള്ള സൂം ലെവലിൽ, അറിയിപ്പുകൾ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കുമ്പോഴേക്കും മാത്രം പരിമിതമാകും.
ഒരു സ്ഥലം സെലക്ട് ചെയ്ത് അതിനുള്ളിൽ മാത്രം നാവിഗേഷൻ തുടരാൻ ഇത്
സഹായിക്കുന്നു.
നിങ്ങൾക്ക് രണ്ട് രീതിയിൽ പ്രാദേശിക നാവിഗേഷനിൽ പ്രവേശിക്കാം:
1. സെർച്ച് ബാറിൽ ഒരു സ്ഥലം തിരയുമ്പോൾ, ആ സ്ഥലം സെലക്ട് ആവുകയും നാവിഗേഷൻ
അതിനുള്ളിലേക്ക് ഒതുങ്ങുകയും ചെയ്യും. (നദികൾക്കായി തിരയുമ്പോൾ ഇത്
പ്രവർത്തിക്കില്ല എന്നത് ശ്രദ്ധിക്കുക).
2. സാധാരണ നാവിഗേഷനിൽ Enter അമർത്തുമ്പോൾ, കഴ്‌സറിന്റെ നിലവിലെ സ്ഥലം സെലക്ട് ചെയ്യും.
നിങ്ങൾ ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, ഇൻബൗണ്ട് നാവിഗേഷൻ എന്ന അറിയിപ്പ് നിങ്ങൾ കേൾക്കും. ഏത്
പ്രദേശം സെലക്ട് ആവും എന്നത് സൂം ലെവൽ അനുസരിച്ചിരിക്കും. അതായത്, നിങ്ങൾ സൂം
ഔട്ട് ചെയ്യുമ്പോൾ, കൂടുതൽ പ്രദേശങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും. നിങ്ങൾ ഒരു
സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, കർസർ സ്ഥലത്തിന്റെ മധ്യഭാഗത്തേക്ക് നീങ്ങുകയും
നാവിഗേഷൻ അവിടേക്ക് ഒതുങ്ങുകയും ചെയ്യും. കർസർ അതിർത്തിയിലെത്തുമ്പോൾ, അതിനെ
പുറത്തേക്ക് വിടാതെ അതിർത്തിയിലെത്തിയെന്ന് നിങ്ങൾക്ക് മുന്നറിയിപ്പ്
ലഭിക്കും. നിങ്ങൾക്ക് ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ കേൾക്കാൻ Tab കീ
ഉപയോഗിച്ച് ഇൻഫർമേഷൻ ബോക്സിലേക്ക് പോകാം. ഓരോ വിവരങ്ങൾക്കിടയിലൂടെയും പോകാൻ
ആരോ കീകൾ ഉപയോഗിക്കാം. ഇൻഫർമേഷൻ ബോക്സിൽ നിന്നും മാപ്പിൽ വീണ്ടും ഫോക്കസ്
ചെയ്ത് നാവിഗേഷൻ തുടരാൻ Alt + M അമർത്തുക.
അതിർത്തിയിൽ നിന്ന് പുറത്തുകടന്ന് സഞ്ചാരം തുടരാൻ Escape അമർത്തുക.
മാപ്പിലെ ഏതെങ്കിലും ഒരു പോയിന്റിന്റെ ചുറ്റുപാടിലുള്ള സ്ഥലങ്ങൾ കണ്ടെത്താനും പരിശോധിക്കാനും "അഡ്ജസ്റ്റബിൾ പോയിന്റർ" എന്ന സവിശേഷത സഹായിക്കുന്നു. നിങ്ങളുടെ കൈയിൽ ഒരു വടി പിടിച്ചിരിക്കുന്നതായി കരുതുക – നിങ്ങൾക്ക് അതിന്റ നീളവും ദിശയും മാറ്റിക്കൊണ്ട് ചുറ്റുപാടിലുള്ള സ്ഥലങ്ങൾ കണ്ടെത്താനും സാധിക്കും. പോയിന്റർ നിൽക്കുന്ന സ്ഥലം കേന്ദ്രമാക്കി, നിങ്ങൾക്ക് പോയിന്ററിന്റെ നീളത്തിന് തുല്യമായ ദൂരത്തിലും, നിങ്ങൾ തിരഞ്ഞെടുക്കുന്ന കോണിലും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ അറിയാം. കീബോർഡിലെ ആരോ കീകൾ ഉപയോഗിച്ച് നീളവും കോണളവും(ആംഗിള്‍) ക്രമീകരിക്കാം. വടക്ക് പൂജ്യം ഡിഗ്രിയായി പരിഗണിച്ചിരിക്കുന്നു, അതിൽ നിന്ന് ക്ലോക്കിലെ സൂചി തിരിയുന്നതുപോലെ തിരിക്കുമ്പോൾ കോണളവ് ഉയരുന്നു. കിഴക്ക് തൊണ്ണൂറ് ഡിഗ്രി, തെക്ക് നൂറ്റി എൺപത് ഡിഗ്രി, പടിഞ്ഞാറ് ഇരുന്നൂറ്റി എഴുപത് ഡിഗ്രി എന്നിങ്ങനെ ആണ് അളവുകൾ.ഈ രീതിയിൽ, കർസറിന്റെ നിലവിലെ സ്ഥലത്തെ അടിസ്ഥാനമാക്കി ചുറ്റുപാടുകൾ എളുപ്പത്തിൽ അന്വേഷിക്കാനും മനസ്സിലാക്കാനും നിങ്ങൾക്ക് കഴിയും.
ശ്രദ്ധിക്കുക: ഈ സവിശേഷത ഉപയോഗിക്കുമ്പോൾ മാപ്പിൽ ഫോക്കസ് ചെയ്തിരിക്കുന്നുവെന്നും, ഫോക്കസ് മോഡ് ഓണായിരിക്കുന്നുവെന്നും ഉറപ്പാക്കുക.
രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള (1500 കിലോമീറ്റർ വരെ) റോഡ് ദൂരം അറിയാൻ ഡിസ്റ്റൻസ് ഫൈൻഡർ നിങ്ങളെ സഹായിക്കുന്നു. ഇത് റോഡ് ദൂരവും ഏകദേശം യാത്രാ സമയവും നൽകുന്നു.
ഡിസ്റ്റൻസ് ഫൈൻഡർ പാനൽ തുറക്കാൻ Control + Shift + D അമർത്തുക. Tab ഉപയോഗിച്ച്
തുടക്കസ്ഥാനത്തിന്റെയും ലക്ഷ്യസ്ഥാനത്തിന്റെയും ടെക്സ്റ്റ് ബോക്‌സുകളിലേക്ക്
എത്താനും സ്ഥലപേര് നൽകാനും സാധിക്കും. ഒരു സ്ഥലം തിരഞ്ഞെടുക്കാൻ,
സ്ഥലത്തിന്റെ പേര് ടൈപ്പ് ചെയ്ത് Enter അമർത്തിയതിന് ശേഷം കീബോർഡിലെ ഡൗൺ ആരോ
ഉപയോഗിച്ച് ലിസ്റ്റിൽ നിന്നും അനുയോജ്യമായ റിസൾട്ട് Enter അമർത്തി
തിരഞ്ഞെടുത്തുക. Alt + L അമർത്തി കർസ്സറിന്റെ നിലവിലെ അക്ഷാംശവും രേഖാംശവും
(കോർഡിനേറ്റ്സ്) തുടക്കസ്ഥാനമായോ ലക്ഷ്യസ്ഥാനമായോ തിരഞ്ഞെടുക്കുക. Tab കീ
ഉപയോഗിച്ച് ഫൈൻഡ് ഡിസ്റ്റൻസ് ബട്ടണിലേക്ക് എത്തിയതിനുശേഷം ദൂരവും സമയവും
അറിയാൻ Enter അമർത്തുക.
കുറിപ്പ്: ഈ മൂല്യങ്ങൾ കൃത്യതയുള്ളതാകണമെന്നില്ല.
സാധാരണ നാവിഗേഷൻ തുടരുന്നതിനായി Escape കീ അമർത്തുക
കൂടുതലറിയാൻ www.zendalona.com/map
മാപ്പ് വിവരങ്ങൾക്കായി ഈ ആപ്ലിക്കേഷൻ ഓപ്പൺസ്ട്രീറ്റ്മാപ്പ് (OSM) ഡാറ്റ ഉപയോഗിക്കുന്നു. മാപ്പിന്റെ പരിപാലനത്തിനും കൃത്യതയ്ക്കും OSM ഉത്തരവാദിയാണ്.